വാനം ചുറ്റും മേഘം

വാനം ചുറ്റും മേഘം കാണാൻ വന്നതാരേ...
രാവിൻ പടവേറി ഓരോ നിറം ചൂടി...
ആരാരോ വാതിൽ തേടുന്നു... ഹേയ് ഹേയ്...
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....

ഈ സന്ധ്യതൻ ആഴങ്ങളിൽ
താനേ താഴും പകൽ‌പ്പക്ഷിയോ...
മൂവന്തിതൻ പൂഞ്ചില്ലയിൽ
ദൂരെ ചായും വെയിൽത്തുമ്പിയോ...
പറന്നേറിയേതോ മഴക്കാവിലെ...
നിഴൽക്കൂടു തേടി പോകുന്നുവോ....
ഇമപ്പീലികൾ മിഴിക്കുന്നൊരീ...
ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നോ
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....

ഈറൻ മുകിൽ‌ പാടങ്ങളിൽ
തെന്നി പായും തൂമിന്നലോ...
ഈ വേനലിൽ പൂക്കാലമായ്
നീരായ് വീണ്ടും വന്നീടുമോ...
കനൽ‌പ്പായ നീർത്തും മണൽ‌പ്പാതയിൽ...
കുളിർത്തെന്നലായി അണഞ്ഞീടുമോ...
കരം നീട്ടിയാൽ തൊടാനാകുമീ...
കനവോ മിഴിയിൽ മായുന്നോ മുന്നിൽ

വാനം ചുറ്റും മേഘം കാണാൻ വന്നതാരേ
രാവിൻ പടവേറി ഓരോ നിറം ചൂടി
ആരാരോ വാതിൽ തേടുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanam Chuttum Megham

Additional Info

Year: 
2013

അനുബന്ധവർത്തമാനം