ശിവഗംഗേ (F)

ശിവഗംഗേ.... 
ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ...
ത്രികാല മോക്ഷ ഗംഗേ.... ശിവഗംഗേ.... 

പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ് ഞാൻ നൽകാം...
ആത്മാദലാഞ്ജലി സ്വീകരിക്കൂ...
ഈ ശ്രാവണ മേഘപരാഗം
എന്റെ ആരതി ദീപമരാളം....

ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ...
ത്രികാല മോക്ഷ ഗംഗേ....

വരുമൊരു ജന്മമാം ഇരുൾമഴക്കൂട്ടിൽ...
ധ്യാനവിലോലനായ് ഞാൻ നിൽക്കാം...
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം....
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം...

ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ...
ത്രികാല മോക്ഷ ഗംഗേ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shiva ganga

Additional Info

Year: 
2009