തെരുവുനാടക ഗാനം - വായ്പ വേണോ വായ്പ.

വായ്പ വേണോ വായ്പ... വായ്പ തരാം വായ്പ...
കാൽപ്പായ കടലാസിൽ കേവലമൊരു കൈയ്യൊപ്പ്... 
കൈ നിറയേ മടി നിറയേ ലോക്കറിലെ നോട്ട് കെട്ട്...
വാങ്ങുവിൻ... വായ്പ വാങ്ങുവിൻ...
ലോകബാങ്ക് വായ്പ.. എഡിബി വായ്പ...
റോഡ്‌ പണി തോടു പണി പാലം പണി പൈപ്പ് പണി 
ഗ്രാമമാകെ സ്വർഗ്ഗമാക്കാൻ ലോകബാങ്ക് വായ്പ... എഡിബി വായ്പ...
തുറമുഖം പണിയാൻ ഐടി പാർക്ക് പണിയാൻ നല്ല റോഡ്‌ 
കുത്തിക്കെളച്ച് കളിച്ച് കുടിവെള്ള പൈപ്പിടാൻ ലോണു തരാം...
ഏതിനും വായ്പാ... എന്തിനും വായ്പാ... 
കാൽപ്പായ കടലാസിൽ കേവലമൊരു കൈയ്യൊപ്പ്...
സാറേ... സെക്രട്ടേറിയറ്റ് സാറേ...
കമ്മീഷൻ മണി രൊക്കം ഡോളറായി കയ്യിൽ തരാം...
വായ്പ വേണോ... ആ...
ഞാനുമൊരു ചെറിയ ഫൈനാൻസ് ആണേ... നമ്മളു നാടൻ... 
സ്വർണ്ണപ്പണയത്തിൻമേലും വസ്തു പ്രമാണത്തിൻമേലും പണം തരാം..
കാൽപ്പായ കടലാസിൽ കേവലമൊരു കൈയ്യൊപ്പ്...
കർഷകന് കൃഷി വായ്പ... എൻ ജി ഓക്ക് കാർ വായ്പ...
ജയ ജയ വായ്പാവതാരമേ... ജയ ജയ ബഹുജന രക്ഷകാ...
ഉത്സവം നമുക്കുത്സവം... നാടിൻ വികസനോത്സവം..
ഉത്സവം നമുക്കുത്സവം... നാടിൻ വികസനോത്സവം..
നിർത്തിൻ... വായ്പയെടുത്ത് കൃഷിയിറക്കിയ ദാമോദരേട്ടന്റെ 
കൃഷി മുഴുവൻ വെള്ളം കയറി നശിച്ചൂ....
വായ്പ തിരിച്ചടയ്ക്കാതായപ്പോ പലിശയും പിഴപ്പലിശയുമെല്ലാം ചേർന്ന്
ഉള്ള ഭൂമി അവർ ജപ്തി ചെയ്തു... മനം നൊന്ത്....
സ്റ്റോപ്പ്... സ്റ്റോപ്പ്... ടൊക്കണെവിടേ...
വെള്ളമെടുക്കാൻ പണമടച്ച ടോക്കണെവിടേ...
ടോൾ തരൂ... ബ്രദർ ടോൾ തരൂ... 
കോടികൾ മുടക്കീ റോഡുണ്ടാകിയതേ വെറുതേയല്ലാ... ടോൾ തരൂ...
കണ്ടില്ലേ മാളോരേ കണ്ടില്ലേ....
കടം വാങ്ങി കടം വാങ്ങി എന്റെ നാടിന്റെ നട്ടെല്ല് തകരുന്നൂ...
സ്വന്തം നാട്ടിൽ നടക്കാനും... ദാഹിച്ചാൽ വെള്ളം കുടിക്കാനും...
സ്വാതന്ത്ര്യമില്ലാതായല്ലോ... അടിമകളായ് നമ്മൾ മാറുന്നൂ...
പുതിയ അടിമകളായ് നമ്മേ മാറ്റുന്നൂ...
കണ്ണു തുറക്കണം നമ്മൾ... കണ്ണു തുറക്കണം നിങ്ങൾ....
ഈ പുതിയ ചതിക്കെതിരെ കണ്ണു തുറക്കണം നമ്മൾ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Folk drama

Additional Info

Year: 
2009

അനുബന്ധവർത്തമാനം