തിരുമുത്തം മലർമുത്തം

തിരുമുത്തം മലർമുത്തം എനിക്കില്ലേ
കവിളിലും ചുണ്ടിലും ഓരോന്ന്..(2)
തങ്കം കൊടുക്കുമോ.....
എന്നുടെ തോളിൽ നീ ലത പോൽ പടരുക
നിൻ ചന്ദനതോളിൽ നീ എന്നെ പടർത്തുക
(തിരുമുത്തം..)

കിലുകിലുക്കാം പെട്ടിയല്ലേ..
പൂമ്പാറ്റ പോലെയല്ലേ...
കോപിച്ചു നിന്നാലോ ചീനപടക്കമല്ലേ
നീ നൃത്തമാടിയാട്ടെ ഈ മിന്നലാടിയാട്ടെ
കുസൃതി തൻ കുടുക്ക നീ തുള്ളാട്ടം തുള്ളൂ
ആ...ആ......ഓ.....ഓ......(തിരുമുത്തം..)

മുത്തല്ലേ നിന്നുടെ മൊഴികൾ
മുന്തിരിത്തേൻ മലർ ചൊടികൾ
തളിരിടൂ ഇതളിടൂ ഇന്നെന്റെ ഉള്ളിൽ
ഈ നല്ല നാളിൽ ഞാൻ നേടും സ്വർഗ്ഗമല്ലേ
മറക്കട്ടെ മനസ്സിലെ നോവിന്റെ നാദം
ആ.......ആ.......ആ....(തിരുമുത്തം...(F)....)

ഇനിയൊന്ന്...മറ്റൊന്ന്...
ഇനിയൊന്ന്...മറ്റൊന്ന്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirumutham malarmutham

Additional Info

Year: 
1981

അനുബന്ധവർത്തമാനം