നിന്നെ മറക്കുകില്ല

(M)നിന്നെ മറക്കുകില്ലാ
(F)ഞാൻ നിന്നെ മറക്കുകില്ലാ
(M)നിന്നുള്ളിൽ നിന്നു വിളയാടിടുന്ന
നീയെൻ പ്രാണനൊളിയല്ലയോ
(നിന്നെ മറക്കുകില്ല..F.)

(M)സിരയിൽ എന്നുമെന്റെ മംഗല ജീവൻ മുക്തി നീയല്ലയോ
(F)ഒഴുകാൻ നിന്റെ ചിത്തനദിയുടേ
മേലേ മനസ്സിൻ തേൻതോണിയിൽ..
(M)ആഹാ....(F)ആഹാ.....
(M)ഏഹേ.....(F)ലലലാ....
(M)കരളിൽ നിന്റെ രുചിര രസലയ മധുരം നിറയെ ഉൾക്കൊണ്ടു ഞാൻ
(F)സ്വർഗ്ഗം തേടും ഇരുവർമനസ്സിനെ മോദം പരുവ തേരോട്ടുന്നു..
(M)തമ്മിൽ.... (F)തമ്മിൽ....
(M)നമ്മൾ.......(F)ചേർന്നു..

(നിന്നെ മറക്കുകില്ലാ..F.)

(M)നാളെ ഇന്നു നോക്കുമറിയില്ല
ഇന്നെൻ എന്റെ ആരാധ്യരെ.....
(F)തരളം നിന്റെ നെഞ്ചിൽ ഇതു മിതു എന്നും പുണർന്നാൽ പുണ്ണ്യോദയം....

(M)മനസ്സിൽ മാരൻ എഴുതും കവിതയിൽ
നിറയെ ആശ പൂ ചൂടട്ടെ..
(F)നമ്മൾ ഒന്നായ് ചേർന്നലിഞ്ഞു
പ്രേമം തന്നിൽ നീരാടുന്നു..
(M)കരളിൽ..(F)സ്വന്തം...
(M)എന്നും.... (F)ഒരു പോൽ
(നിന്നെ മറക്കുകില്ല.....(M)

(F)വേറെ സ്വർഗ്ഗം വേണ്ട എൻ പ്രിയനെന്റെ മുന്നിൽ നില കൊള്ളുമ്പോൾ
(M)കണ്ണിന്നുള്ളിൽ നിന്റെ പുഞ്ചിരി എന്നിൽ രാഗസായൂജ്യമായ്...
(F)ആഹാ....(M)ആഹാ...
(F)ആഹാ ....(M)തരാര.....
(F)ഗഗനം എരിയും പുളകം എതിർക്കാൻ
പിന്മറില്ല ഞാൻ നിശ്ചയം..
(M)നാളെ എന്റെ ജീവൻ തകർന്നാലും നിന്നെ പിരിഞ്ഞു നിൽക്കില്ല ഞാൻ
(F)നോവും.....(M)സുഖവും........
(F)എല്ലാം........(M)ഒരുപോൽ
(നിന്നെ മറക്കുകില്ല.M..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninne marakkukilla

Additional Info

Year: 
1981

അനുബന്ധവർത്തമാനം