എങ്ങും ഞാൻ നോക്കിയാൽ

എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...
കണ്ണിൽ നീ തുമ്പി തുള്ളി
മനസിതിൽ നടമാടിയാടി വാ...

ഇങ്ങെല്ലാം നോക്കിലും...
നിന്നെ ഞാൻ കാണുന്നു...
കണ്ണിൽ നീ തുമ്പി തുള്ളി
മനസിതിൽ നടമാടിയാടി വാ

എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...

സൗവർണ്ണതാമര ആ സരസ്സിലാടുന്നു...
ഈ സ്വർണ്ണതാമര എന്നുള്ളിലാടുന്നു... ആ...
എൻ മോഹവല്ലിയിൽ രാഗവും നാളവും..
ഈ മഞ്ഞുമേനി ഞാൻ ഇളംതോറും കാത്തിടും...
ഓ... യുഗശതമോടി അകലിലും നമ്മൾ...
ഞാനും നീയും നീയും ഞാനും
രാഗ താള ഭാവമാർന്നിടും... 

എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...
കണ്ണിൽ നീ തുമ്പി തുള്ളി
മനസിതിൽ നടമാടിയാടി വാ...
എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...

രതിരശ്മി കാണാതെ പകലെന്തു നേടുവാൻ...
നിന്നെ ഞാൻ കാണാതെ എൻ ജീവനില്ലല്ലോ...
കടലിനെ പുൽകണ നദിയെ നാം കാണില്ലാ...
നിന്നിൽ ഞാനലിയാതെ എനിക്കില്ല ജീവിതം...
ഈ പ്രണയത്തിൻ രാവിൽ മലരിട്ട ജീവൻ...
പൂവിൽ ഗന്ധം ചേർന്ന പോലെ...
പ്രേമരാഗമുള്ളിൽ തൂകും ഞാൻ...

എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...
കണ്ണിൽ നീ തുമ്പി തുള്ളി
മനസിതിൽ നടമാടിയാടി വാ...

എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...
എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...
എങ്ങും ഞാൻ നോക്കിയാൽ...
നിന്നെ ഞാൻ കാണുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engum njan nokkiyal

Additional Info

Year: 
1981