ഇന്ദീവരനയനേ സഖീ നീ

ഇന്ദീവരനയനേ സഖി നീ
ഇന്നലെ രാത്രിയുറങ്ങിയില്ലേ
ഇന്ദീവരനയനേ സഖി നീ
ഇന്നലെ രാത്രിയുറങ്ങിയില്ലേ
സഖിയുറങ്ങിയില്ലേ 
സഖിയുറങ്ങിയില്ലേ

നെയ്യാമ്പല്‍ പൊയ്കയില്‍ നീ
നീരാടാന്‍ വന്നത് ഞങ്ങള്‍ കണ്ടു (2)
പൂമരത്തിന്‍ കുടക്കീഴില്‍
കാമുകന്‍ നിന്നതും ഞങ്ങള്‍ കണ്ടൂ ഹോയ്
ഹോയ്ഹോയ് ഹോയ്ഹോയ് ഹോയ് ഹോയ്
അതു നീയറിഞ്ഞോ - സഖി നീയറിഞ്ഞോ
(ഇന്ദീവരനയനേ... )

നീലക്കല്‍പ്പടവില്‍ നീ
ഈറന്‍ മാറുകയായിരുന്നു
കരയില്‍നിന്നൊളികണ്ണാല്‍
കാമുകന്‍ മാറിലൊരമ്പെയ്തു ഹോയ്
ഹോയ്ഹോയ് ഹോയ്ഹോയ് ഹോയ് ഹോയ്
അതു നീയറിഞ്ഞോ - സഖി നീയറിഞ്ഞോ

പൂന്തിങ്കള്‍ പൊന്നണിഞ്ഞു
പൂവമ്പനായിരം വില്ലൊടിഞ്ഞു (2)
കുളിര്‍കോരും പാതിരയില്‍
കാമുകനിന്നലെയെന്തുചെയ്തു ഹോയ്
ഹോയ്ഹോയ് ഹോയ്ഹോയ് ഹോയ് ഹോയ്
അത് നീ പറയൂ - സഖി നീ പറയൂ 

ഇന്ദീവരനയനേ സഖി നീ
ഇന്നലെ രാത്രിയുറങ്ങിയില്ലേ
ഇന്ദീവരനയനേ സഖി നീ
ഇന്നലെ രാത്രിയുറങ്ങിയില്ലേ
സഖിയുറങ്ങിയില്ലേ 
സഖിയുറങ്ങിയില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indeevaranayane

Additional Info