പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു
പൂത്തിരുവാതിര രാത്രി
പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ 
പൂമാലചാര്‍ത്തിച്ച രാത്രി - ശൈലജ
പൂമാലചാര്‍ത്തിച്ച രാത്രി
(പൂവിട്ടു പൂവിട്ടു...)

ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന 
സ്വര്‍ണ്ണരേഖാനദി പോലെ 
കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍
കാണാന്‍ വന്നതാണീ രാത്രി - ദേവി
കാണാന്‍ വന്നതാണീ രാത്രി
(പൂവിട്ടു പൂവിട്ടു...)

പ്രാണേശ്വരന്റെ ശിരസ്സിലണിയിക്കാന്‍
പാതിരാപ്പൂക്കളുമായി
നാലമ്പലത്തിന്റെ മുറ്റത്തു പാര്‍വതി
നാണിച്ചുനിന്നതാണീ രാത്രി - ദേവി
നാണിച്ചുനിന്നതാണീ രാത്രി
(പൂവിട്ടു പൂവിട്ടു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovittu Poovittu Nilkkunnu

Additional Info