ഏഴഴകുള്ള മലരിത്

ഏഴഴകുള്ള മലരിത് കാണാതെ
ഏതൊരു പൂവുതേടി നടന്നു നീ
പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്..
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി..
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറുചിരി നീട്ടി

തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി
മിന്നല്‍ക്കൊടി പോലെ നിന്നൂ.. പെണ്ണ്
ശിവപാദം തേടും പരമേശ്വരിയെപ്പോലെ
തിരയുന്നു നിന്നെ.. പാവം പെണ്ണ്..
ജാനകി പോലെയൊരശോകവനിയില്‍
രാമനെ നിനയും പെണ്ണ്...
നീയറിയാത്തൊരു നിലാവുപോലെ
നിന്‍ വിളി കാക്കും പെണ്ണ്...
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി...
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറുചിരി നീട്ടി

ശ്യാമരൂപന് നെഞ്ചിനുള്‍ത്താളിലായി
തുന്നിവച്ചൊരു രാധയാണേയിവള്‍..
നളനാം നിന്നിലെ.. ഭൈമിയാം പെണ്ണിവള്‍
തിങ്കളായ് നീ വരാന്‍.. ആമ്പലായ്‌ നിന്നവള്‍
നെഞ്ചിലേ പ്രാണനായ്‌ നിന്നിലേ പുണ്യമായ്
അഴകിതള്‍ പൂവിനെ അരികെ നിന്നിണയായ്‌ കൂട്ടാമോ
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി
ഇവള്‍ മണവാട്ടി.. ഇവള്‍ മണവാട്ടി
വരവായ്‌ അഴകിന്‍ ചെറുചിരി നീട്ടി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhazhakulla malarith

Additional Info

Year: 
2015

അനുബന്ധവർത്തമാനം