മനുഷ്യ ഹൃദയം

മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം
ഇരു നാടിനായ്‌ അടരാടിടും പക നീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും..
കൊലയ്ക്ക്‌ കൊലയൊടു മറുപടി പറയണം
മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം
ഇരു നാടിനായ്‌ അടരാടിടും.. പക നീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും
കൊലയ്ക്ക്‌ കൊലയൊടു മറുപടി പറയണം

തീ പാറുമൊരു സമരമാണിവിടെ..
ആളുന്നു തിരകടലിതാ..
കാരാണി മുതല്‍ അരിയ താവഴികള്‍ കൈമാറും പകയുടെ ചൂടാ
നെഞ്ചാകെ ഒരു പടഹമായ്‌ മനമഞ്ചാതെയൊരു തലമുറ
സൗഹാര്‍ദ്ദമൊടു വാണിടേണ്ട ജനം..
അന്യോന്യം പൊരുതി മരിപ്പൂ
മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍.. മുക്കി രചിച്ച കഥ ചൊല്ലാം

സ്നേഹമ്മില്ലിവിടെ ഓരോ കുഞ്ഞും ചോരകണ്ടു വലുതാവുന്നു
പേരിനില്ല ദയ കാണില്ലെങ്ങും.. ക്ഷമയുടെ തിരിയെവിടെ
ഗ്രാമഭംഗിയത്‌ നോവില്‍ മാഞ്ഞു..
ഓണമില്ല വിഷുവേലയും...
നാടു രണ്ടുമിരുലോകം പോലെ കഥയിത്‌ തുടരുകയായ്‌
ഇരു നാടിനായ്‌ അടരാടിടും പകനീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും..
കൊലയ്ക്ക്‌ കൊലയൊടു മറുപടി പറയണം
മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി.. രചിച്ച കഥ ചൊല്ലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manushya hrudayam

Additional Info

Year: 
2015