ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ

തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ 

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ
രണ്ടാം കണ്ടത്തിൽ ഞാറു നട്ടൂ
ഒന്നല്ല പത്തല്ല നൂറു മേനി
ഓരോ കൊയ്ത്തിനും നൂറു മേനി

തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ 

വെറും വയറുമായി ചേറിലിറങ്ങി
തലകറങ്ങീ പുലയിപ്പെണ്ണേ
കലത്തിലിത്തിരി കരിക്കാടി വെള്ളം
കരുതിയേക്കണേ പുലയിപ്പെണ്ണേ

ചക്രം ചവിട്ടുന്ന ചങ്ങാതീ
ചക്കിപ്പെണ്ണിനെ കണ്ടോ നീ
കോളോത്തുകാവിലെ താലപ്പൊലിക്ക്
കോമരം തുള്ളിയ പെണ്ണാണോ

കാർത്തികക്കോളൂ കഴിഞ്ഞേപ്പിന്നെ
കള്ളിയെയിന്നോളം കണ്ടില്ല
പായിപ്പാട്ടാറ്റിലെ വള്ളം കളിക്ക്
പാറൂ നിന്നെ ഞാൻ കൊണ്ടു പോകും

ചുണ്ടന്റെ തുഞ്ചത്തിരുത്തി ഞാൻ പെണ്ണിന്റെ
ചുണ്ടത്തെ പൂക്കളിറുത്തെടുക്കും
പോയ ചിങ്ങത്തിൽ പറഞ്ഞു പറ്റിച്ചു
പൊങ്ങച്ചമൊന്നും പറയണ്ട കേട്ടോ

തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ 
തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ

Velutha Kathreena | Onnam Kandathil song