പ്രഭാതം വിടരും പ്രദോഷം വിടരും

പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടു നിൽക്കും
ഉദയമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ 
(പ്രഭാതം വിടരും...)

മദഘോഷം മുഴക്കും മഴമേഘ ജാലം
മിഴിനീരായ്‌ ഒടുവിൽ വീണൊഴിയും
ഒരു നാളിൽ വളരും മറുനാളിൽ തളരും
ഓരോ ശക്തിയും മണ്ണിൽ 
(പ്രഭാതം വിടരും...)

മണിവീണ മീട്ടുന്ന മധുമാസകാലം
മധുരവർണ്ണങ്ങൾ വരച്ചു ചേർക്കും
ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുമ്പോൾ
ഓരോ ചിത്രവും മാറും 
(പ്രഭാതം വിടരും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Prabhatham Vidarum

Additional Info