ഓളങ്ങളേ കുഞ്ഞോളങ്ങളേ
ഓളങ്ങളേ കുഞ്ഞോളങ്ങളേ
ഓടി വാ തുള്ളിയൊഴുകി വാ
മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..)
കാടുകൾ വസന്തത്തിൻ കസവു ചുറ്റി
കടമ്പിനും കല്യാണപ്പുടവ കിട്ടി
കാറ്റിന്റെ മുരളികൾ കുരവയിട്ടു
കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ
കിളികളേ ചെല്ലക്കിളികളേ
പാടി വാ ! കാര്യം പറഞ്ഞു വാ !
കിങ്ങിണിപ്പറവകളേ ! വാനിലെ
വർണ്ണപ്പൂന്തളികകളേ (ഓളങ്ങളെ..)
താഴമ്പൂ താഴ്വരകൾ മണം വിതറി
തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി
പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും
പരിമളം രാവായാൽ ലഹരിയാകും
ലതകളേ വെള്ളിക്കുലകളേ
പാടിടൂ ! രാഗം പാടിടൂ !
ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ (ഓളങ്ങളെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Olangale kunjolangale
Additional Info
ഗാനശാഖ: