മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ

മാട്ടുപൊങ്കൽ മകരപ്പൊങ്കൽ

ശിരുവാണി തേനാറ്റിൽ ശിങ്കാരപ്പൊങ്കൽ (മാട്ടുപ്പൊങ്കൽ..)

 

 

മല്ലീശരൻ കാവിലിന്ന് പൂമരത്തിൽ കൊടിയേറ്റ് (2)

മുല്ലവള്ളിക്കുടിലുകളിൽ പൂങ്കൊടിയ്ക്ക് മുടിയേറ്റ്

നെലമ്പൂരേ കാടുകളിൽ നെന്മേനി വാക പൂ‍ത്തു

കണ്ണാടിപ്പുഴക്കരയിൽ കണ്മണിയെ ഞാൻ കാത്തു

നെലമ്പൂരേ കാടുകളിൽ നെന്മേനി വാക പൂ‍ത്തു

കണ്ണാടിപ്പുഴക്കരയിൽ കണ്മണിയെ ഞാൻ കാത്തു

(മാട്ടുപ്പൊങ്കൽ..)

 

കുത്തുമുലക്കച്ചയഴിച്ച് നീരാടാൻ ഇറങ്ങി വായോ

കൈ തുടിച്ച് കാലടിച്ച് നീന്താനായി ഇറങ്ങി വായോ

ചിന്ദൂരപ്പൊടി കലങ്ങീ ശിരുവാണി ചുമക്കട്ടെ

ശിരുവാണി ചുമക്കട്ടെ

മൈലാഞ്ചിക്കാടുകളാൽ ആമ്പൽപ്പൂ വിരിയട്ടെ മൈലാഞ്ചിക്കാടുകളാൽ ആമ്പൽപ്പൂ വിരിയട്ടെ (മാട്ടുപ്പൊങ്കൽ..)