മാർകഴിയിൽ മല്ലിക പൂത്താൽ

 

 

 

മാർകഴിയിൽ മല്ലിക പൂത്താൽ

മണ്ണാർക്കാട് പൂരം മണ്ണാർക്കാട് പൂരം

കാടിറങ്ങി നീയും ഞാനും

കാണാൻ പോകണ പൂരം (മാർകഴിയിൽ..)

 

കണ്ണേ നിൻ കൈ പിടിച്ചു കാവു ചുറ്റണ നേരം

ചിന്നക്കട പെരിയക്കട ചിന്ദൂരക്കട കേറാം (2)

കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം

ചിപ്പിവള വാങ്ങാം പിന്നെ സോപ്പു ചീപ്പു വാങ്ങാം

 സോപ്പു ചീപ്പു വാങ്ങാം ( മാർകഴിയിൽ..)

 

കുന്തിപ്പുഴക്കരയിലുള്ള കുളിരു കോരും കാറ്റിൽ

പന്തലിച്ചു പീലി നീർത്തും പുന്നാഗത്തിൻ ചോട്ടിൽ (2)

എന്റെ മാറിൽ നീ മയങ്ങും നിന്റെ മാറിൽ ഞാനും

കണ്ടു കണ്ടു കൊതിച്ചോട്ടേ ഭൂമിയും നീലവാനും

ഭൂമിയും നീലവാനും ( മാർകഴിയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Maarkazhiyil Mallika Poothaal

Additional Info

അനുബന്ധവർത്തമാനം