ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ
ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ
മുന്താണി കീറിയതാരാണു
ഇല്ലില്ലം കാവിലെ മുള്ളാണോ നിന്റെ
കല്യാണച്ചെറുക്കന്റെ കൈയ്യാണോ (ശിങ്കാര..)
മാറത്തും കവിളത്തും മയിലാഞ്ചിയെന്താണ്ടീ
മാന്തിപ്പൊളിച്ചവനാരാണു
മലയീലെ കൊടിത്തൂവ കടിച്ചതാണോ
മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ നിന്റെ
മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ (ശിങ്കാര..)
മൂക്കേക്കീടന്നൊരു മുത്താണിമൂക്കുത്തി
മുറ്റത്തു കിടക്കുന്നതെന്തടീ പെണ്ണേ
ലന്തപ്പഴം തിന്നു ചുണ്ടു തുടച്ചപ്പോൾ
മുണ്ടിലൊടക്കി വീണതാണോ
പൂഞ്ചോലക്കരയിൽ നിൻ നെഞ്ചിൽ കിടന്നൊരു
മഞ്ചാടിക്കുരുമാല കണ്ടല്ലോ
കാട്ടിലെ കുരങ്ങനെ നഖം കൊണ്ടോ
കൂട്ടിനു വന്നോന്റെ കൊതി കൊണ്ടോ
അന്തിക്കൂട്ടിനു വന്നോന്റെ കൊതി കൊണ്ടൊ (ശിങ്കാര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shinkaarippenninte Chempullichelayude
Additional Info
ഗാനശാഖ: