നീരാട്ട് പൊങ്കൽ നീരാട്ട്

ഉം ഉം ഉം

 

നീരാട്ട് പൊങ്കൽ നീരാട്ട്

മംഗല്യക്കോവിലിങ്കൽ ആറാട്ട് (നീരാട്ട്..)

 

ആ..ആ...ആ‍...

ഇലവർങ്ഗത്താളി തേച്ച് മെഴുക്കിളക്കി

കച്ചോലപ്പൊറ്റി തേച്ച് മെയ് മിനുക്കി

മയിലെണ്ണ പൂശിക്കൊണ്ട് മുടി മാടി

കസ്തൂരി മരമഞ്ഞൽ കവിളിൽ പൂശി  (നീരാട്ട്..)

 

ആ..ആ..ആ...

 

കന്മദക്കരി കൊണ്ട് കണ്ണെഴുതി

മന്ദാർമകിഴം പൂ മുടിയിൽ ചൂടി

മണവാട്ടി മണവാളരൊത്തു കൂടി

മരുതു പൂത്ത കാടുകളിൽ പാടിയാടി (നീരാട്ട്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerattu pongal neerattu

Additional Info

അനുബന്ധവർത്തമാനം