ധിം ത തക്ക കൊടുമല ഗണപതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ധിം ത തക്ക  കൊടുമല ഗണപതി

ധിം ത തക്ക കോട്ടയ്ക്കൽ ഗണപതി

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

 

കൂടുമാറും മയിലേ കുയിലേ കളികളിയോ

ചോടു വയ്ക്കിൻ ഇടത്തോ വലത്തോ കളികളിയോ

 

തകുകു തകുകു  തകു (2)

കൊടുമല ഗണപതി(2)

ധിമിക്കി ധിമിക്കി ധിമി (2)

കോട്ടയ്ക്കൽ ഗണപതി(2)

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

കൂടുമാറും മയിലേ കുയിലേ കളികളിയോ

ചോടു വയ്ക്കിൻ ഇടത്തോ വലത്തോ കളികളിയോ

 

ഹോയ് കളികളിയോ ഹോയ് കളികളിയോ

ഹോയ് കളികളിയോ ഹോയ് കളികളിയോ (ധിം ധക്ക..)

 

ആരാനും  ഊരാനും അങ്ങേലേ തട്ടാനും

തവന്നൂരേ മാരാന്റെ കോലോണ്ടു പഞ്ചാരി  (2) (ധിം ധക്ക..)

 

ചേളാരി കോലോത്തെ കൊമ്പന്റെ വമ്പാലേ

ചെലവാളിതമ്പ്രാനു കൊണ്ടാട്ടം (2)

വാലോണ്ട് ആനവാലോണ്ട്

വളയൊന്നു പണിയേണം അച്ചിമാർക്ക്

കൊടുക്കേണം

വാലോണ്ട് ആനവാലോണ്ട്

വളയൊന്നു പണിയേണം അച്ചിമാർക്ക്

കൊടുക്കേണം  (ധിം ധക്ക..)

 

ആശാനേ പൊന്നാശാനേ ആനക്കോലെടുക്കെന്റാശാനേ (2)

അവിൽപ്പൊടി മലർപ്പൊടി കറുത്തരി വെളുത്തരി

കാവിലെപ്പെണ്ണിന്റെ ചുണ്ടത്തെ പുഞ്ചിരി

അവിൽപ്പൊടി മലർപ്പൊടി കറുത്തരി വെളുത്തരി

കാവിലെപ്പെണ്ണിന്റെ ചുണ്ടത്തെ പുഞ്ചിരി  (ധിം ധക്ക..)

 

താളം കൈയിലിലത്താളം താളം വലിയല്ലേ തകതക(2)

കള്ളടിച്ചു വരും കള്ളന്മാരേ പത തള്ളിത്തള്ളി

വന്നാൽ താഴെ വീഴരുതേ  (2)

താളം കൈയിലിലത്താളം താളം വലിയല്ലേ തകതക(2)

 (ധിം ധക്ക..)

 

കോലത്തിരി പൂരക്കാവിൽ കൊമ്പു വിളി കുഴലുവിളി

കോയിക്കോട്ടങ്ങാടിയിൽ കേട്ടാനേ (2)

അന്നക്കിളി വർണ്ണക്കിളി ആൽത്തറയിൽ കണ്ണടിച്ച്

തത്തമ്മച്ചുണ്ടു കാട്ടി തങ്കമ്മത്തൈയിലാളേ (2) (ധിം ധക്ക..)

 

മരനീരിൻ ഹാലടിച്ച് മനിസന്ന് ഗുലുമാലു (2)

ചൂടൊന്നു കേറുമ്പം ഭൂലോകം തലകീഴ്

ഓഹോ ഭൂലോകം തലകീഴ്  (ധിം ധക്ക..)