നക്ഷത്രകിന്നരന്മാർ വിരുന്നു വന്നൂ

നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ
യാമിനീ കന്യകതൻ മാനസവീണയിൽ
സ്വാഗതഗാനം തുളുമ്പി നിന്നു
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്ര വേദി ഒരുങ്ങി നിന്നൂ
 
പാൽക്കടൽ തിരമാല പാടീ
പാതിര തെന്നലേറ്റു പാടീ 
ശരൽക്കാല മേളയിൽ മുഴുകാൻ
ശശിലേഖ മാത്രം വന്നില്ല
കാത്തിരിപ്പൂ രജനീ കാത്തിരിപ്പൂ
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ
 
മലർവന സ്വപ്നങ്ങൾ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകൾ മിന്നീ 
കരിമേഘ ലഹരിയിൽ അലിഞ്ഞൂ
കനകപ്പൂന്തിങ്കൾ മറഞ്ഞൂ
കാത്തിരിപ്പൂ രജനീ കാത്തിരിപ്പൂ

നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ
യാമിനീ കന്യകതൻ മാനസവീണയിൽ
സ്വാഗതഗാനം തുളുമ്പി നിന്നു
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്ര വേദി ഒരുങ്ങി നിന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathra Kinnaranmaar