പവിഴം കൊണ്ടൊരു കൊട്ടാരം
പവിഴം കൊണ്ടൊരു കൊട്ടാരം
പളുങ്കു കൊണ്ടൊരു കൊട്ടാരം
കൊട്ടാരത്തിലെ രാജകുമാരിക്കു
കൂത്തു കാണാൻ മോഹം - തെരു
ക്കൂത്തു കാണാൻ മോഹം (പവിഴം..)
രാജ്യമില്ലാത്ത തെരുവുതെണ്ടി
രാജാപ്പാർട്ടു കെട്ടി
അന്തഃപുരത്തിലെ അങ്കണത്തോട്ടത്തിൽ
രാജാവായവനാടി
കണ്ടവരെല്ലാം നിന്നു ചിരിച്ചു
കേട്ടവരെല്ലാം കൂടെ ചിരിച്ചു
രാജകുമാരിതൻ നെഞ്ചിൽ മാത്രം
താലപ്പൊലിയെടുത്തു - സ്വപ്നം
താലപ്പൊലിയെടുത്തൂ (പവിഴം...)
കൂത്തു തീർന്നപ്പോൾ രാജകുമാരി
കുവലയമിഴി ചൊല്ലി
എന്നിലലിഞ്ഞു പോയ് നിന്റെ കിനാവുകൾ
സുന്ദരനായ രാജാവേ
ആ വിളി കേട്ടവനാശിച്ചു പോയി
ആ മിഴി കണ്ടവൻ മോഹിച്ചു പോയി
രാജകുമാരിയോടെങ്ങനുണർത്തും
നാടോടിയാണെന്ന കാര്യം - താനൊരു
നാടോടിയാണെന്ന കാര്യം (പവിഴം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pavizham kondoru
Additional Info
ഗാനശാഖ: