നീലരാവിനു ലഹരി

നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി
ആതിരചന്ദ്രിക കോരിക്കുടിക്കും
ആകശത്തിനു ലഹരി
ലഹരി ലഹരി
നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി

നിന്റെ മിഴികള്‍ വീഞ്ഞില്‍ വളരും
നീലമത്സ്യങ്ങള്‍ - സഖീ
നീലമത്സ്യങ്ങള്‍
നിന്റെ നടനം മാനസസരസ്സിന്‍
സ്വപ്നചലനങ്ങള്‍
നിനക്കു ലഹരി എനിക്കു ലഹരി
ഈ നിമിഷത്തിനു ലഹരി
നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി

അധരവുമധരവുമടരാടും 
അസുലഭസുന്ദരരജനി
പിണഞ്ഞുപുണരും നിഴലുകളിഴയും
പ്രശാന്തസുന്ദരഭൂമി -സഖി
പ്രശാന്തസുന്ദരഭൂമി!
നിഴലാമെന്നെ നീയറിയില്ല
നിന്നെ ഞാനറിയില്ല
നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela raavinu lahari

Additional Info

അനുബന്ധവർത്തമാനം