പ്രിയതമേ പ്രഭാതമേ
പ്രിയതമേ - പ്രഭാതമേ
പ്രിയതമേ പ്രഭാതമേ
ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ് വാരൊളിതൂകും
വാസന്തസൌന്ദര്യമേ
(പ്രിയതമേ.. )
എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍
(പ്രിയതമേ.. )
ശൃംഗാരഭാവത്തിന്‍ സിന്ദൂര മേഘങ്ങള്‍
നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ആരാധനയുടെ താമരമലരായ്
ആണവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ് വിടരുന്നുഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
(പ്രിയതമേ .. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Priyathame prabhathame
Additional Info
ഗാനശാഖ: