മൊഞ്ചുള്ള

 

മൊഞ്ചുള്ളബീവി സൈനബാബീവി 
മൊഞ്ചുള്ളബീവി സൈനബാബീവി
ആയിരം നാവുള്ള ശൃംഗാര ചിരിയുള്ള 
പുന്നാര ബീവിയല്ലേ എന്റെ ഖൽബിലെ മുത്തല്ലേ 
                              (മൊഞ്ചുള്ള...........മുത്തല്ലേ)

കോഴിക്കോടൻ ഹൽവ തിന്നാൻ 
ഒരു ചിക്കൻ ബിരിയാണി തിന്നാൻ
കോഴിക്കോടൻ ഹൽവ തിന്നാൻ 
ഒരു ചിക്കൻ ബിരിയാണി തിന്നാൻ
നെയ്‌ച്ചോറ് തിന്നാൻ പത്തിരി തിന്നാൻ 
പൂതിയിളകി ഞമ്മക്ക്  പൂതിയിളകി വന്നു 
എന്നിട്ടും നീയെന്നെ പട്ടിണിയാക്കല്ലേ 
ഇന്ന് പെരുന്നാളല്ലേ പൊന്നേ ഇന്ന് പെരുന്നാളല്ലേ 

തന്തിന്ന തന തന തന്തിന്ന തന തന 

ബാപ്പയറിയാതെ പോകാം 
ഒരു മാറ്റിനി ഷോ കാണാൻ പോകാം
ബാപ്പയറിയാതെ പോകാം
ഒരു മാറ്റിനി ഷോ കാണാൻ പോകാം
നസിറിനേം കാണാം മമ്മൂട്ടീനേം കാണാം 
എന്റള്ളോ സിൽക്കിന്റെ ഡാൻസും കാണാം 
എന്റള്ളോ സിൽക്കിന്റെ ഡാൻസും കാണാം 
                   
എന്നിട്ടും നീയെന്നെ പൊല്ലാപ്പിലാക്കല്ലേ 
ഇന്ന് പെരുന്നാളല്ലേ ബീവി ഇന്ന് പെരുന്നാളല്ലേ
                    (മൊഞ്ചുള്ള..............മുത്തല്ലേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Monchulla

Additional Info

Year: 
1984

അനുബന്ധവർത്തമാനം