അലകളലകൾ

ലലല ലാ ലലല ലാ ലലലാലാലാ
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍കാറ്റായ്
വിരിയുന്ന മോഹത്തിന്‍.. നുരയിടും ദാഹത്തിന്‍
വിരിയുന്ന മോഹത്തിന്‍.. നുരയിടും ദാഹത്തിന്‍
രാഗം താനം പല്ലവി പാടാന്‍ വാ
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകിവാ.. കുളിര്‍ കാറ്റായ്

അഴകൊഴുകും നിന്‍ തളിര്‍ തനുവില്‍
സുമലതയായ് പടര്‍ന്നിഴുകാന്‍ (2)
സിരകളില്‍ ആവേശത്തിന്‍ നൂറുനൂറു പൊൻതിരകള്‍
ഉയരുന്നേ പടരുന്നേ..ഉയരുന്നേ പടരുന്നേ
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്

മഴമുകിലിന്‍ മണിരഥത്തില്‍..
എഴുന്നെള്ളിവാ പുതുമഴയായ് (2)
കുളിരല പാകാന്‍ നെഞ്ചില്‍
നീര്‍മുത്തുപോല്‍ തേന്‍തുള്ളിയായ്
ചൊരിയാനായ് ചൊരിയാനായ്
ചൊരിയാനായ് ചൊരിയാനായ്
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്
വിരിയുന്ന മോഹത്തിന്‍.. നുരയിടും ദാഹത്തിന്‍
വിരിയുന്ന മോഹത്തിന്‍.. നുരയിടും ദാഹത്തിന്‍
രാഗം താനം പല്ലവി പാടാന്‍ വാ
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകിവാ.. കുളിര്‍ കാറ്റായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakalalakal

Additional Info

Year: 
1984