ശരത്ക്കാല സന്ധ്യകൾ
ശരത്ക്കാല സന്ധ്യകൾ ഉറക്കം പിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ (2)
ശശികല ചൂടിയ രജനീ നീ... എന്റെ ..
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ
ശരത്ക്കാല സന്ധ്യകൾ ഉറക്കം പിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ
തനുവാകെ മുല്ലപ്പൂ.. പരിമളം പുരട്ടി നീ
കുളിരുമായ് കുണുങ്ങിയെൻ അരികിൽ നിൽക്കേ (2)
ഞാൻ പോലുമറിയാതെൻ ആത്മാവിലായിരം
തേനോലും സ്വപ്നങ്ങൾ വിരിഞ്ഞു നിന്നൂ..
ശരത്ക്കാല സന്ധ്യകൾ ഉറക്കം പിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ...
കൈനീട്ടി പുണർന്നു ഞാൻ.. കവിളത്ത് മുകർന്നപ്പോൾ
അതുവരെ പൂക്കാത്ത രോമഹർഷം (2)
വിരൽ തൊട്ടുണർത്തുമ്പോൾ ഹൃദയ വിപഞ്ചിയിൽ
അതുവരെ കേൾക്കാത്ത രാഗവർഷം..
അതുവരെ കേൾക്കാത്ത രാഗവർഷം..
ശരത്ക്കാല സന്ധ്യകൾ ഉറക്കം പിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ
ശശികല ചൂടിയ രജനീ നീ... എന്റെ ..
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ
ശരത്ക്കാല സന്ധ്യകൾ ഉറക്കം പിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ