അല്ലിമലർ കാവിൽ
അല്ലിമലർക്കാവ് കൂത്ത് കാണാൻപോയിവരും
ചെല്ലക്കിളി ചെറുകിളിയേ ആരോമൽ പൈങ്കിളിയെ
നീ താന്നിരുന്നാടുന്നത് അങ്ങേക്കൊമ്പത്തോ ഇങ്ങേക്കൊമ്പത്തോ
നീ താന്നിരുന്നാടുന്നത് അങ്ങേക്കൊമ്പത്തോ ഇങ്ങേക്കൊമ്പത്തോ
എന്റെ മനസ്സിന്റെ തുഞ്ചത്തോ.........എന്റെ മനസ്സിന്റെ തുഞ്ചത്തോ
(അല്ലിമലർക്കാവിൽ........പൈങ്കിളിയേ)
ചെന്നുവോ ആരാരുമറിയാതെ കണ്ടുവോ നീ അങ്കച്ചേകവനെ
ചെന്നുവോ ആരാരുമറിയാതെ കണ്ടുവോ നീ അങ്കച്ചേകവനെ
കുറിമാനം ചോദിച്ചോ നീ കൊടുത്തോ..കുറിമാനം ചോദിച്ചോ നീ കൊടുത്തോ
അതിൽ മിഴി നട്ടപ്പോഴാ മുഖം തുടുത്തോ (അല്ലിമലർക്കാവിൽ........പൈങ്കിളിയേ)
മതിവരുവോളം കാണാനും കൊത്തിവരുവോളം പൂണാനും
മതിവരുവോളം കാണാനും കൊത്തിവരുവോളം പൂണാനും
അതേ...അപ്പുരവാതിലടയ്ക്കാതെ നിലത്തിനോളംഅണയ്ക്കാതെ
കാട്ടിലെ തത്തയും ഞാനും കാത്തിരിപ്പാണെന്നു ചൊല്ലീല്ലേ
(പല്ലവി) (അല്ലിമലർക്കാവിൽ........പൈങ്കിളിയേ)