ഇനിയൊരു ഗാനം നിനക്കായ്
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധുരേ നിന്നെ
വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായ് അരികെ (ഇനിയൊരു ഗാനം...)
കം സെപ്റ്റംബര്‍ വീണ്ടുമോര്‍ക്കുവാന്‍
വീണ്ടും പാടാന്‍ പോരു നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍
കുഞ്ഞു ലില്ലിപ്പൂക്കളും ഇഷ്ടമാര്‍ന്നോതുന്നു
നൂപുരങ്ങള്‍ ചാര്‍ത്തി നീ
ആടുന്ന കാണാന്‍ മോഹം (ഇനി)
ഏതു പൂവില്‍ ഏറെ സൌരഭം
ഓര്‍മ്മകള്‍ തന്‍ പൂക്കളില്‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളായ്
കാതരേ നിന്നോര്‍മ്മകള്‍
മായുമീ യാമിനി പാഴ് കിനാവാം
മായുകില്‍ ഓര്‍മ്മതന്‍ പൂക്കള്‍ മാത്രം (ഇനി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Eniyoru ganam