ഞാൻ ഈ രാത്രിയെ സ്നേഹിക്കുന്നു

ഞാൻ ഈ രാത്രിയെ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു
അവൾ എനിക്കേകുന്നു സ്വപ്നങ്ങൾ
അഴകുറ്റ സ്വപ്നങ്ങൾ എത്ര ബാക്കി
ആ... (ഞാൻ ഈ രാത്രിയെ...)

അവളെന്നെ പൂക്കളാൽ മൂടുന്നു
പറുദീസയിൽ നിന്നു കൊണ്ടു വന്ന
പനിനീർപ്പൂക്കളാൽ മൂടുന്നു
എന്നെ മൂടുന്നു എന്നെ മൂടുന്നു  (ഞാൻ ഈ രാത്രിയെ...)

അവൾ എനിക്കൊരു കൊച്ചു വീടു തന്നൂ
തിരുവത്താഴങ്ങളിൽ ഒരുമിച്ചിരിക്കുവാൻ
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും  (ഞാൻ ഈ രാത്രിയെ...)

-------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan ee rathriye

Additional Info