ഒന്നുചിരിക്കൂ കണ്ണുതിരിക്കൂ

ഒന്നുചിരിക്കൂ കണ്ണുതിരിക്കൂ
ചിരിക്കു ചിരിക്കു ചിരിക്കു
ഇന്നു ചിരിക്കാം നാളെക്കരയാം
ഇന്നലത്തെക്കഥ മറന്നേക്കാം

കണ്ണീരൊഴുകി കണ്ണുരണ്ടും മുഴുകി
മാനത്തു പകച്ചെന്തു നോക്കുന്നേ
എരിതീയിൽ പതിച്ചോ ഒരു പെണ്ണു ചതിച്ചോ

എലിവിഷം വേണോ ഫോളിഡോളു വേണോ
മുഴം കയര്‍ വേണോ
എന്തുപറ്റി ഡേയ്ഞ്ചര്‍ രണ്ടുവീലും പഞ്ചര്‍ 
എഴിക്ക് നടക്ക് മനം നിറഞ്ഞൊന്നു ചിരിക്കു

കുടുകുടെ കരയുന്ന ചേട്ടന്റെ കണ്ണീര്‍
കൊടുങ്ങല്ലൂര്‍ അങ്ങാടീൽ കടലൊന്നു തീര്‍ത്തെ
കടലൊന്നു തീര്‍ത്തതില്‍ കപ്പലു വന്നേ
കപ്പലില്‍ ചരക്കുകളെന്തെല്ലാമുണ്ട്

മീനുപ്പെണ്ണിന്റെ കണ്ണിന്റെ തുടിപ്പ്
വേന്ദ്രന്‍ ചേട്ടന്റെ വിറകൊണ്ട നെടപ്പ്
സരോജക്കുഞ്ഞിന്റെ സരിഗമപ്പാട്ട്
തരം കണ്ട നിങ്ങടെ കൈമണിക്കൊട്ട്

കണ്ണുകടി കാക്കുപിടി കാലുമാറ്റം തോളിക്കേറ്റം
തമ്മില്‍ത്തല്ല് തൊഴുത്തില്‍ക്കുത്ത്
വേലയിറക്കുണ്ടേ വന്‍വേലയിറക്കുണ്ടേ
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnu chirikkoo kannuthirikkoo

Additional Info

Year: 
1960

അനുബന്ധവർത്തമാനം