കരുണതന്‍ മണിദീപമേ

 

കരുണതന്‍ മണിദീപമേ. . . 
കരുണ തന്‍ മണിദീപമേ - കണ്ണാ (2)
കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ
(കരുണ തന്‍ ...)

കളിച്ചെത്തി അമ്പാടിത്തിരുമുറ്റം തന്നില്‍
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ (2)
വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും
വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ
കരുണതന്‍ മണിദീപമേ. . . 

ഒരു കൊച്ചുകുരുന്നുകാൽ കാണുവാൻ വെമ്പി
തിരുമുന്‍പില്‍ പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ് (2)
കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ
തരുമോ നീ എന്നാശ താമരക്കണ്ണാ

കരുണ തന്‍ മണിദീപമേ കണ്ണാ 
കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ
കരുണതന്‍ മണിദീപമേ. . . 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Karunathan manideepame

Additional Info

അനുബന്ധവർത്തമാനം