കളിയാടും പൂമാല

കളിയാടും പൂമാല 
പാല്‍ക്കടലുതന്റെ തിരമാല
ഉടലുയരും താണീടും 
ഇതിനര്‍ഥമെന്തുപറയാമോ

പറയാമേ നിന്നുള്ളില്‍ സഖി
പൊങ്ങിവന്നൊരു വിചാരം
നാണത്താല്‍ ഉടല്‍ -
താണുപോകുവതുപോലെ

ഈ വന്‍കടലിന്നുള്ളിലുറങ്ങിടും
ഇരമ്പലിന്‍ പൊരുളെന്തേ (2)
നമ്മുടെ കരളുകള്‍ തമ്മില്‍ മുട്ടും നേരം
സ്വരമൊന്നുയരും പോലെ
കാറ്റിനാലോ തിരകള്‍ ഉയര്‍ന്നതാ
കാറ്റുയര്‍ന്നതു തിരയാലോ
തിരയും കാറ്റും ഒരുപോല്‍ വേണം
തിരയു സ്നേഹം കാണാന്‍

കടലിന്‍ ജലമിതു മോഹനമാകാന്‍
കാരണമെന്തറിയാമോ 
അറിയാമോ (2)
കരവും നീക്കി കനിവൊടു ചന്ദ്രന്‍
അരികെ നില്‍ക്കുകയാലേ

നീലക്കടലിതുപോലെ ശാന്തത
സ്നേഹക്കടലിനു വരുമോ (2)
കടലല്ലുലകില്‍ കാമിനിതന്‍ കരള്‍
കണ്ടറിയുന്നതിനാമോ
അഴകേറും പൂമാല 
പാഴായി തന്റെ തിരമാല
ആനന്ദത്തൊടു ചേരുമ്പോള്‍
മാനസമൊന്നായാല്‍ - നമ്മുടെ
മാനസമൊന്നായാല്‍
ആ...........

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaliyadum poomala

Additional Info

Year: 
1960
Lyrics Genre: 

അനുബന്ധവർത്തമാനം