കടലമ്മേ കനിയുക നീ

കടലമ്മേ കനിയുക നീ..നിന്മാറില്‍ കളിയാടാന്‍
കടമകള്‍ മറാക്കാത്ത നിൻ മക്കളിതാ...പോരുകയായി

പോകണ് പോകണതാ ദൂരത്തേ..
അങ്ങു പൊങ്ങും കടലില്‍ വലയും കൊണ്ടേ നേരത്തേ
കാറ്റടിച്ച്ച് കടല് കോള് കൊള്ളുമ്പം
കണവന്‍ കണ്ണെത്താ വന്‍‌കടലില്‍ ചെല്ലുമ്പം
ഇങ്ങു കാത്ത്കാത്ത് കരയില്‍ നില്‍ക്കണ പെണ്ണാണ്

ഇടിയും മിന്നലും കടലെളക്കണ കാലത്തേ
ഞങ്ങ തുടിതുടിക്കണ പാട്ടും പാടി പോകുന്നേ
ദൂരെക്കടലില്‍ തെരമുറിക്കണ കയ്യുണ്ട്
ഏതു പാറതട്ടിലും ഉടയാത്ത മെയ്യുണ്ട്
ഇന്നു പാടുപെടും ഞങ്ങളെപ്പോലാരുണ്ട്...ഹേയ്

മുങ്ങിമുങ്ങി വന്‍‌കടലില്‍.. മുത്ത് വാരും കൂട്ടരേ..
നിങ്ങളുടെ മീന്‍‌വലയില്‍.. എന്തെല്ലാം മീന്
മീനൊണ്ട് ചിപ്പിയൊണ്ട് മിനുമിനുക്കും പവിഴമുണ്ട്
മീനൊണ്ട് ചിപ്പിയൊണ്ട് മിനുമിനുക്കും പവിഴമുണ്ട്
ചീനവലക്കമ്പിയിലെന്‍ ചിങ്കാരപ്പെണ്ണ്ണ്ട്

മീനെണ്ണ മെയ് വളര്‍ത്തും നല്ലമരുന്ന്
മീന് മീശക്കൊമ്പന്മാര്‍ക്കിതല്ലാതില്ല വിരുന്ന്
മീനുപോലെ കണ്ണിരുന്നാല്‍ പെണ്ണിനഴക്
നിന്റെ മീശകണ്ട് മീനിനന്ന് നല്ലമതിപ്പ്
കാറും കോളും പേടിക്കാതെ.. എലേലോ ..എലേലോ
രായും പകലും നിരുപിക്കാതെ..എലേലോ ..എലേലോ
കട്ടമരം കെട്ടിയിട്ട് കാത്തിരുന്ന് മീന്‍‌പിടിച്ച്
കമ്പോളം തേടിവരുമ്പോ...
ഞങ്ങ കമ്പോളം തേടിവരുമ്പോ..
നാലണയ്ക്കും കൊള്ളൂലെന്ന് നാലുകുറ്റം ചൊല്ലാ വന്ന്
അങ്ങനെയിങ്ങനെ വെലകൊറച്ച് അങ്ങാടിയില്‍ നോട്ടടിച്ച്
എലേലോ ..എലേലോ
കല്ലരിക്ക് കൂലിയില്ലാതെ ഞങ്ങക്ക്
വല്ലാത്ത കാലമായില്ലേ 

ചാളയുണ്ടോ തൊറയില്‍ പെണ്ണേ
ഇല്ലല്ലെ ചങ്ങാതി..
വാളയൊണ്ടോ കറുത്ത പെണ്ണേ
ഇല്ലെന്ന് ചൊന്നാല്..
ഇല്ലാത്ത മീനിന്റെ പേര് പറഞ്ഞ്
ചില വല്ലാത്ത കൂട്ടര്‍ വന്ന് വട്ടമിടുന്നേ..
ചാളേം വാളേം ചെമ്മീന്‍ നെമ്മീന്‍ ചക്കരമീനും വേണ്ടല്ല്
ചൂളം കുത്തണ ചങ്ങാതിക്ക്
ആളുകണ്ടാല്‍ കിണ്ടാട്ടം..അയ്യോ കിണ്ടാട്ടം..
രണ്ടാട്ടു കിട്ടിയാല്‍ കൊണ്ടാട്ടം

മേക്ക് മേക്ക് ചെമ്മാനത്ത് കടവില്
സൂരിയനിറങ്ങി പോണല്ലാ ..ഓ
മുക്കുവന്റെ കുടില്‍ ഇരുളില്‍ മുങ്ങണ
മൂവന്തിവെട്ടം വീണല്ലാ..
ഇന്ന് കഞ്ഞിക്കരി വേങ്ങാനൊരുവക
ഞങ്ങക്കു കടലമ്മ തന്നില്ലാ...ആ
ഇല്ലയെന്ന് ചൊല്ലാതെ
കനിവൊടു വല്ലോം തരണേ മാളോരെ
ഓ ..ഓ ..ഓ ..ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadalamma kaniyuka nee

Additional Info

Year: 
1960
Lyrics Genre: 

അനുബന്ധവർത്തമാനം