മിണ്ടാതെ മിണ്ടുന്നു
മിണ്ടാതെ മിണ്ടുന്നൂ നീയെന്റെ കാമനയിൽ.....
കാണാതെ കാണുന്നൂ ഞാൻ നിന്നെ ഓർമ്മകളിൽ.....
സിരയിൽ നീ...ജും ധന ജും ധന....പകരാമോ..ജും ധന ജും ധന.....
സ്നേഹത്തിൻ.....ജും ധന ജും ധന...
മൃദു സ്വരരാഗം സ്വരരാഗം ജും ധന ജും ധന....
മുന്നിൽ വിടരും പുതിയൊരു വസന്തം
എന്നെ അറിയുക നിന്നുടെ ഹൃദന്തം...
എൻ നെഞ്ചിനുള്ളിൽ എന്നഞ്ചിതളായി വിടർന്ന താരമേ....
കാറ്റിൻ തണുവിരൽ മിഴിനീരിൽ തഴുകവേ....
ആരോ അരികിലായ് ചിരിതൂകി മധുരമായ്........ (2)
നിറങ്ങളായ് വിടർന്നു നീ തൃസന്ധ്യയായ് മാറവേ...
കണങ്ങളായ് അടർന്നു നീർത്തടങ്ങളിൽ ഉതിരവേ.....
നീ ആലോലം പാടുന്നൊരാറ്റുവഞ്ചി പോലവേ....
നോവിൻ തുടികളിൽ മഴയാടും മേളനം.....
ഏതോ മുരളിയിൽ ചുടുശ്വാസം ഹിന്ദോളമായ്......(2)
ഹാ...അറിഞ്ഞു ഞാൻ അലിഞ്ഞു ഞാൻ അതുല്യമാം അഴകിതിൽ.....
കവിഞ്ഞു ഞാൻ കലർന്ന് ഞാൻ കടഞ്ഞൊരീ മിഴികളാൽ
നീ കാതോരം പെയ്യുന്നൊരാദ്യ രാഗമേഘമായ്............
(പല്ലവി)