പ്രണയാതുരമാം

പ്രണയാതുരമാം മിഴിനീർ മണിയിൽ.....
പതിവായി വിരിയും പനിനീർമലരേ.......
തളിരിടും വസന്തമാം നീ...മധുരമാം നൊമ്പരം നീ....(2)
മൂളിടാത്തൊരീ രാഗവേണുവിൽ നീ....
പാടിടാതെ രാഗമായ് പുണരാൻ വാ.....
പ്രണയാതുരമാം മിഴിനീർ മണിയിൽ.....
പതിവായി വിരിയും പനിനീർ മലരേ.....

മദനവസന്തം മൊഴിയിൽ പൊഴിയും നിത്യനുരാഗം നീ
നീയെൻ നിറമാറിൽ മധു നുകരും ശലഭമായ്......(2)
വഴിയിലൊന്നായ് ചേരാം.....
നമ്മളൊന്നായ് പാടാം.....(2)
വാടിടാത്തൊരു പൂങ്കാവനിയിൽ നീ...
പാതിവിരിയും തേൻ നിലാവായ് വാ.....(പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayathuarmam