കണ്ണില്‍ വിരിഞ്ഞു മോഹം

ആഹാഹാ ആഹാഹാ
ആഹാഹാ ആഹാഹാ
ആഹാഹാ ആ..

കണ്ണില്‍ വിരിഞ്ഞു മോഹം
മുന്നില്‍ വിടര്‍ന്നു രാഗം (2)
അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്‍
പുളകങ്ങള്‍ ചൂടുവാന്‍...ഉം ..ഉം

മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്‍മ്മകള്‍
മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്‍മ്മകള്‍
ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്‍
ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്‍
തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളിനുള്ളി
എന്നുള്ളം കിള്ളിക്കിള്ളി കണ്മുന്‍പില്‍ തുള്ളിത്തുള്ളി
പൂങ്കാറ്റും പോരുന്നു..

കണ്ണില്‍ വിരിഞ്ഞു മോഹം
മുന്നില്‍ വിടര്‍ന്നു രാഗം
അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്‍
പുളകങ്ങള്‍ ചൂടുവാന്‍...ഉം ..ഉം

പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്‍
പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്‍
രാവില്‍ ദിവ്യരൂപംപോലെ വന്നു നീയുമേ
രാവില്‍ ദിവ്യരൂപംപോലെ വന്നു നീയുമേ
എന്നില്‍ നിന്നിൽ ..
നാം തമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്‍ക്കുന്ന
പൊന്‍‌കിനാക്കള്‍ നേടാനായി ആടിപ്പാടി
ഈ മോദം പോരില്ലേ

കണ്ണില്‍ വിരിഞ്ഞു മോഹം
മുന്നില്‍ വിടര്‍ന്നു രാഗം
അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്‍
പുളകങ്ങള്‍ ചൂടുവാന്‍...ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
kannil virinju