അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും

അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും
കൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തും
കരളില്‍ കുളിരാൽ വിരുന്നുവന്നാൾ
തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)

കദളീ വനത്തില്‍ പോയിരുന്നൂ
കവിതകള്‍ പാടി നടന്നിരുന്നൂ (2)
പീലിനീര്‍ത്തി മയിലാടിവന്നു
താളമിട്ട്ട്‌ ചൂളമിട്ട് ഓടിനടന്നൂ (2)
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)
(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)

ഗന്ധര്‍വന്‍ കാട്ടില്‍ പോയിരുന്നോ
സുന്ദരിമാനിനെ കണ്ടിരുന്നോ (2)
കാട്ടുചോല പാട്ടുപാടി വന്നോ
പൂവിറുക്കാന്‍ തേരിറങ്ങി കാട്ടില്‍ വന്നോ (2)
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)
(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
angekkunnngekkunn

Additional Info

Year: 
1985
Lyrics Genre: 

അനുബന്ധവർത്തമാനം