പോരുന്നേ പോരുന്നേ
ആ ..ആ ..ആ
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളിപോലെ ഫൗസിയാ (2)
മേലാകെ പോന്നുണ്ടല്ലോ
കാണാനും മൊഞ്ചുണ്ടല്ലൊ (2)
നാണത്താലന്തേ പെണ്ണെ
ചുണ്ടത്തിന്നീ പൂത്തിരി
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളി പോലെ ഫൗസിയാ (2)
ജന്നത്തിൻ ഫിർദൗസെ പൂത്ത പൂപോലെ
അഴകുള്ള ഹൂറിയല്ലേ പൂ പൂ(2)
മണവാളന്നരികത്തായി മണിയറ മെത്തയിൽ
മണവാളന്നരികത്തായി മണിയറ മെത്തയിൽ
പണ്ടേ നീയിന്നു ചെന്നെ കണ്ണേ നീയൊന്നു
മതിൽ തുറന്നകത്തൊന്നു ചെല്ല്
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളി പോലെ ഫൗസിയാ
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
സുൽത്താന്റെ ബീവിയായി ഫൗസിയാ
കോയിക്കോട്ടങ്ങാടിയിലെ കോയാന്റെ മോളല്ലേ നീ
അയ്യയ്യേ നാണിക്കാതെ പോ പോ (2)
ഇരവു വെളുത്താലും ഒത്തിരി ഉറങ്ങല്ലേ
ഇരവു വെളുത്താലും ഒത്തിരി ഉറങ്ങല്ലേ
കണ്ണേ നീ മാരനോടൊത്ത് ഒന്നായിനി നിങ്ങൾ
വസിക്കുവാൻ പടച്ചവൻ കനിയട്ടെ
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളി പോലെ ഫൗസിയാ (2)
മേലാകെ പോന്നുണ്ടല്ലോ
കാണാനും മൊഞ്ചുണ്ടല്ലൊ (2)
നാണത്താലന്തേ പെണ്ണെ
ചുണ്ടത്തിന്നീ പൂത്തിരി
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളി പോലെ ഫൗസിയാ
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
സുൽത്താന്റെ ബീവിയായി ഫൗസിയാ