പുലർവാന പൂന്തോപ്പിൽ

പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
ഉം..  ഉം. . 
പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
എന്നിലെ എന്നെ ഉണർത്താനെത്തി
എങ്ങോ നിന്നൊരു രോമാഞ്ചം
പുലർവാന പൂന്തോപ്പിൽ

നവഗ്രഹവീഥിയിലേ നക്ഷത്രദേവനെ
മൂകമായ് മുല്ലപ്പൂ മോഹിച്ചു (2)
കസ്തൂരി പൂശി കളഭങ്ങൾ പൂശി
കസ്തൂരി പൂശി കളഭങ്ങൾ പൂശി
ചന്ദന മഞ്ചലിൽ അലങ്കരിച്ചു
അവൾ ...
മംഗള മണിത്തിരി കൊളുത്തിവച്ചു

പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
എന്നിലെ എന്നെ ഉണർത്താനെത്തി
എങ്ങോ നിന്നൊരു രോമാഞ്ചം
പുലർവാന പൂന്തോപ്പിൽ

കാളിന്ദിതീരത്ത് കണ്മുന്നിൽ കണ്ടപ്പോൾ
മൗനം ശൃംഗാര ശ്രുതി മീട്ടി (2)
മന്ദാരം ചൂടി മയിലാഞ്ചി ചാർത്തി
മന്ദാരം ചൂടി മയിലാഞ്ചി ചാർത്തി
മണിയറ വാതിലിൽ തുടിച്ചു നിന്നു
അവൾ ..സ്വയംവര വധുവായ് ഒരുങ്ങി നിന്നു

പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
എന്നിലെ എന്നെ ഉണർത്താനെത്തി
എങ്ങോ നിന്നൊരു രോമാഞ്ചം
പുലർവാന പൂന്തോപ്പിൽ
ലാലലാല ലാലാലാ ലാലലാല ലാലാലാ
ലാലലാല ലാലാലാ ലാലലാല ലാലാലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pularvana poonthoppil

Additional Info

Year: 
1984
Lyrics Genre: