ഹേ സൂര്യാ ഹേ സൂര്യാ

ഹേ സൂര്യാ ഹേ സൂര്യാ
ഹേ സൂര്യാ
സാരനാഥം നിന്റെ സൗരയൂഥം
നിത്യസൂര്യനായ് മാറുന്ന സൗരയൂഥം
ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം
ബുദ്ധം ശരണം ഗച്ഛാമി
ഇവിടെ മുഴങ്ങണം ബോധഗായത്രി
സംഘം ശരണം ഗച്ഛാമി
ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം
ഇവിടെ മുഴങ്ങണം ബോധഗായത്രി
സിംഹളവികാരവും തമിഴന്റെ സഹനവും
കലഹം കൊള്ളാത്ത സൗരയൂഥം
ഹേ സൂര്യാ ഹേ സൂര്യാ സൂര്യാ

ജീവിതമല്ല പ്രധാനം അതിൻ
സന്ദേശമത്രേ നിദാനം (2)
വാക്കുകളല്ല സ്വരങ്ങളല്ല അതിൻ
ഭാവങ്ങളത്രേ പ്രധാനം
അതിരുകൾ തിരിക്കാത്ത ധർമ്മമിവിടെ
മതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെ
ഹേ സൂര്യാ ഹേ സൂര്യാ

അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേ
വിപ്ലവം സാർത്ഥകമാകൂ (2)
ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേ
ജന്മം സഫലമാകൂ
ഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹം
ഇവിടെ മുഴങ്ങണം പ്രേമ രാമായണം
ഇവിടെ മുഴങ്ങണം നബിവചന ഘോഷം
ഹേ സൂര്യാ ഹേ സൂര്യാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hey soorya hey soorya

Additional Info

Year: 
2010
Lyrics Genre: 

അനുബന്ധവർത്തമാനം