യാത്രാമൊഴി പറയാതെ
യാത്രാമൊഴി പറയാതെ
മറഞ്ഞു പോയ് നീ എവിടേയ്ക്കോ
അകന്നു പോയ് നീ എവിടേയ്ക്കോ
യാത്രാമൊഴി പറയാതെ
നീ ഇറ്റിറ്റുതന്നയാ സ്നേഹനീരോർമ്മയായി
എൻ ജീവനിൽ എൻ ജീവനിൽ
മറഞ്ഞുപോയി നീ എവിടേയ്ക്കോ
അകന്നു പോയ് നീ എവിടേയ്ക്കോ
യാത്രാമൊഴി പറയാതെ
എവിടേ നീ എവിടേ
മുകിലോടു ചോദിച്ചു മഴയോടു ചോദിച്ചു
എവിടേ നീ എവിടേ
ഇലയോടു ചോദിച്ചു ശിലയോടു ചോദിച്ചു
എവിടേ നീ എവിടേ
തെന്നലിനും മുകിലിനും മഴമുത്തിനുമറിയില്ലാ
പുഴകൾക്കും പൂക്കൾക്കും പുന്നെല്ലിനുമറിയില്ലാ
യാത്രാമൊഴി പറയാതെ
അന്നു ഞാൻ ചാർത്തിയ
ചന്ദനതിലകം മാഞ്ഞു പോയോ
സ്നേഹനീലാംബരി കേട്ടുമയങ്ങിയ
മടിത്തട്ടു മറന്നു പോയോ
നീയൊരു നാൾ വരും എന്നാരോ പറഞ്ഞു
മനസ്സിൽ നിലാവായി ഓർമ്മകൾ പെയ്തു
യാത്രാമൊഴി പറയാതെ
മറഞ്ഞു പോയ് നീ എവിടേയ്ക്കോ
അകന്നു പോയ് നീ എവിടേയ്ക്കോ
യാത്രാമൊഴി പറയാതെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
yathramozhi parayathe