ഓ മനോമീ മനോമീ
ഓ മനോമീ മനോമീ
നീയില്ലാതെ ഒന്നിനും വയ്യ
നിന്നെയൂട്ടാതെ ഉണ്ണുവാൻ വയ്യ
നിന്നെയുറക്കാതെ ഉറങ്ങുവാൻ വയ്യ
നീ ഉറങ്ങുമ്പോൾ ഉണർത്താനും വയ്യ
ആരാണു നീ എന്റെ ആരാണു നീ
എനിക്കാരാണു നീയോമലേ
നീയില്ലാതെ ഒന്നിനും വയ്യ
നിന്നെയൂട്ടാതെ ഉണ്ണുവാൻ വയ്യ
നിനക്കു നടക്കാൻ വഴിയാകാം ഞാൻ
നിനക്കു പാടാൻ പാട്ടാവാം (2)
നിനക്കു കാണാൻ കനവാകാം ഞാൻ
നിനക്കു നോൽക്കാൻ നൊയമ്പാകാം
ആരാണു ഞാൻ നിനക്കാരാണു ഞാൻ
നിന്റെയാരാണു ഞാൻ ഓമലേ
ഓ മനോമീ മനോമീ
നിന്റെ മിഴികൾ താനേ നിറഞ്ഞാൽ
എന്റെ മിഴികൾ നിറഞ്ഞു തൂവും (2)
നിന്റെ പൂമൊഴി ഇടറും നേരം
എൻ മൊഴി കടലായി അലയടിക്കും
എന്നാണു നാം കണ്ടതെന്നാണു നാം
തമ്മിലൊന്നായതെന്നാണു നാം
നീയില്ലാതെ ഒന്നിനും വയ്യ
നിന്നെയൂട്ടാതെ ഉണ്ണുവാൻ വയ്യ
നിന്നെയുറക്കാതെ ഉറങ്ങുവാൻ വയ്യ
നീ ഉറങ്ങുമ്പോൾ ഉണർത്താനും വയ്യ
ആരാണു നീ എന്റെ ആരാണു നീ
എനിക്കാരാണു നീയോമലേ
ഇന്നെങ്ങാണ് നീ ഓമലേ
ഓ മനോമീ മനോമീ