കിളിപ്പെണ്ണേ മിണ്ടല്ലേ
ഓ ഓ
കിളിപ്പെണ്ണേ മിണ്ടല്ലേ
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
ഇളം തെന്നല്‍ കുളിരൂട്ടി അവനെ ഞാനുറക്കുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
കുന്നിന്റെ മുകളിലെ പുന്നമരത്തിന്‍
ചില്ലയിലിരുന്നു പാടാതെ
ആ മലഞ്ചരുവിലെ പാലരുവിയില്‍ നീ നീരാടിയാടാതെ
പാട്ടുകേട്ടിട്ടാട്ടം കണ്ടിട്ടവെനെങ്ങാനം മോഹിച്ചാലോ
നീന്നെ മോഹിച്ചാലോ
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
പ്രണയിത്തിന്‍ മഴ പെയ്തു നനഞ്ഞാല്‍
കൂടണയാന്‍ നീയെങ്ങിനെ പോകും
പ്രേമപ്പൂമഴ പെയ്തു കുതിര്‍ന്നാല്‍
പൂഞ്ചിറകെങ്ങിനെ വിരിച്ചു പോകും
ചെല്ലെടി ചെല്ലെടി ചെല്ലെടി പെണ്ണേ
ഞങ്ങളിത്തിരിയിത്തിരി നേരം തനിച്ചിരുന്നോട്ടെ
സ്നേഹം പങ്കു വെച്ചോട്ടെ
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
ഇളം തെന്നല്‍ കുളിരൂട്ടി അവനെ ഞാനുറക്കുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍