ഓർക്കാതെ മായാതെ

Year: 
2013
orkkathe mayathe
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഓർക്കാതെ ഒരുനാൾ നീ
വാതിലിൽ വന്നുവോ ..
മായാതെ മറയാതെ സ്വപ്നമായി തീർന്നുവോ

ഇത് ജീവിതം വഴിയാത്രികർ നമ്മൾ
പോയിടാം വരൂ വാടാതെ
ഇനി കല്ലുമുള്ളുകൾ കണ്ടറിയേണം
കണ്‍തുടച്ച് നാം പോകേണം
പുതു താരങ്ങൾ വഴിനീർത്തുമ്പോൾ
വെയിലത്തും മഞ്ഞത്തും ഇളവില്ലാതെ കുടയില്ലാതെ
ഒരു നാളം തേടി നാം ..പോയിടാം
പോയിടാം..
ജീവിതം ഒരു പാതയാണതിൽ
മുന്നോട്ടാർന്നു പോയിടാം ..
ഓർക്കാതെ ഒരുനാൾ നീ
വാതിലിൽ വന്നുവോ ..
മായാതെ മറയാതെ സ്വപ്നമായി തീർന്നുവോ

കാതിൽ നീ ചൊല്ലിത്തന്നോരീണം താളം കേട്ടു ഞാൻ
കാറ്റിന്റെ ചുണ്ടിൽ പിന്നെ പൂമാരിയിൽ
എണ്ണിത്തീരാതുള്ളിൽ നിന്റെ സങ്കല്പങ്ങൾ തന്നിൽ
എന്നെ കണ്ടുവോ
ഓർമ്മതന്നിൽ എന്നും ഇങ്ങനെ 
നീ നിന്നുവോ ..
പണ്ടുമീ വീഥിയിൽ എന്നെയും കാത്ത് നീ നിന്നുവോ
ഓർക്കാതെ ഒരുനാൾ നീ
വാതിലിൽ വന്നുവോ ..
മായാതെ മറയാതെ സ്വപ്നമായി തീർന്നുവോ
റ്റാറ്റാരറ്റ..  റ്റാറ്റാരറ്റ..  റ്റുറ്റു റ്റുറ്റു..
റ്റാറ്റാരറ്റ..  റ്റാറ്റാരറ്റ..  റ്റുറ്റു റ്റുറ്റു..
റ്റാറ്റാരറ്റ..റ്റാറ്റാരറ്റ...

റ്റാറ്റാരറ്റ..റ്റാറ്റാരറ്റ

നീ വിളിച്ചപോലെ ഓടിയെത്തി ഞാനാ
ദേവതാര പൂക്കൾ വീഴും പാതയിൽ
ഹോ ഹോ.. നീ ചിരിച്ച പോലെ
പൂത്ത് നിന്നു ദൂരെ
ഏപ്രിലിൽ ഈ നിലാവിൻ താരയിൽ
ഈറൻ മഞ്ഞിൻ മൗനം തോരും പോലെ
മന്ദം നിന്റെ നാണവും വീണുടഞ്ഞു
പോരൂ ഏകയായി ലോലയായി കൂടെ നീ
മാരിയിൽ വേനലിൽ സ്നേഹ പൂങ്കാവിതിൽ
ആരോരും കാണാതെ
ഓർക്കാതെ ഒരുനാൾ നീ
വാതിലിൽ വന്നുവോ ..വന്നുവോ
ഓ.. മായാതെ.. മായാതെ.
മറയാതെ ...മറയാതെ
സ്വപ്നമായി തീർന്നുവോ

vidQWTbFz2s