എന്റെ ഉടൽ ചേർന്നു ഉറങ്ങേണം
രാരിരാരോ രാരിരാരോ രാരിരാരോ
രാരീ രാരോ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടുണരേണം നീ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടു ഉണരേണം നീ
അമ്മ തരും ഉമ്മതൻ
അല്ലിമലർ ചാർത്തിയും
സ്വപ്നസുമ വാടിയിൽ
മെല്ലെ വിരിയേണം നീ
ആരാരിരാരാരിരാരാരിരോ
സ്വർണ്ണക്കതിർ നാളമേ
വിണ്ണിൻ നിറദീപമേ
ആരും കൊതികൊള്ളും കനി രത്നമേ
അമ്മ കുളിർ ചൂടുവാൻ
അച്ഛൻ അതിൽ മുങ്ങുവാൻ
മണ്ണിൻ അഴകായി വളരേണം നീ
മണ്ണിൻ അഴകായി വളരേണം നീ
മോഹക്കുളിരോളമേ സൗമ്യപ്രതിരൂപമേ
വീടിൻ നിധിയാകും അവതാരമേ
എങ്ങും ചിരി പൂക്കുവാൻ
എന്നും അത് നിൽക്കുവാൻ
പുണ്യത്തിടമ്പായി വളരേണം നീ
പുണ്യത്തിടമ്പായി വളരേണം നീ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടുണരേണം നീ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടു ഉണരേണം നീ
അമ്മ തരും ഉമ്മതൻ
അല്ലിമലർ ചാർത്തിയും
സ്വപ്നസുമ വാടിയിൽ
മെല്ലെ വിരിയേണം നീ
ആരാരിരാരാരിരാരാരിരോ
ആരാരിരാരാരിരാരാരിരോ
ആരാരിരാരാരിരാരാരിരോ