തൂമഞ്ഞിന്‍ തൂവല്‍ വീശി

തൂമഞ്ഞിന്‍ തൂവല്‍ വീശി പൂവാരിച്ചൂടും ഭൂമി
ഈ മലരുകള്‍ തിരയിടും ദ്വീപില്‍
എന്‍ദേവി നീ വരൂ
ആ.ഹാഹാഹാ ലലലാലല
ഈ മലരുകള്‍ തിരയിടും ദ്വീപില്‍
ഈ കുളിരിനും കുളിരിടും നേരം
ഈ മലരുകള്‍ തിരയിടും ദ്വീപില്‍
ഈ കുളിരിനും കുളിരിടും നേരം
ഏഴഴകുകള്‍ അരുളിയ തേരില്‍
എന്‍ ദേവാ നീ വരൂ
എന്‍ ദേവി നീ വരൂ

നിന്‍ കണ്ണിന്‍ ആര്‍ദ്രനീലം
എന്‍ കണ്‍കള്‍ കോരി നില്‍പ്പൂ
ലലാലലാ ആഹാഹഹാ ലലാലലലാ
നിന്‍ കണ്ണിന്‍ ആര്‍ദ്രനീലം
എന്‍ കണ്‍കള്‍ കോരി നില്‍പ്പൂ
നിന്‍ മാറിന്‍ ഏകതാളം എന്നുള്ളം കൊണ്ടു നില്‍പ്പു
എന്തിനു പിന്നൊരു നാണം
എന്‍ സുന്ദരിക്കിളിക്കൊരു മൗനം
ലാല്ലാലാല്ലാലാല്ലാ ലലലാല്ലലാല്ലലാല്ലാ
തൂമഞ്ഞിന്‍ തൂവല്‍ വീശി പൂവാരി ചൂടും ഭൂമി
ഏഴഴകുകള്‍ അരുളിയ തേരില്‍
എന്‍ ദേവാ നീ വരൂ
എന്‍ ദേവി നീ വരൂ

എന്‍ മോഹം പേറും താളം
കൈയ്യോടേ വാങ്ങിയാലും
നിന്‍ ചുണ്ടിന്‍ കന്നിരാഗം
എന്‍ മെയ്യില്‍ ചാര്‍ത്തിയാലും
ചൊല്ലാനുണ്ടൊരു കാര്യം
ഈ മന്മഥസമനുടെ കാതില്‍
ലാല്ലാലാല്ലാലാല്ലാ ലലലാല്ലലാല്ലലാല്ലാ
തൂമഞ്ഞിന്‍ തൂവല്‍ വീശി പൂവാരിച്ചൂടും ഭൂമി
ഈ മലരുകള്‍ തിരയിടും ദ്വീപില്‍
എന്‍ദേവി നീ വരൂ
എന്‍ ദേവാ നീ വരൂ
എന്‍ ദേവി നീ വരൂ
എന്‍ ദേവാ നീ വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thoomanjin thooval veeshi

Additional Info

അനുബന്ധവർത്തമാനം