ഒരു സ്നേഹവാരിധി

ഒരു സ്നേഹവാരിധി പോലെ
സുരഗാന മാധുരി പോലെ
വരുമോമലേ അനുരൂപകേ
അകതാരിലമൃതം തൂകീ
മഴവില്‍ച്ചിറകാല്‍ നീ
അറിയാതെയെന്നെത്തഴുകീ
അറിയാതെയെന്നെത്തഴുകീ

കവിതകള്‍ വിടരും കരിമിഴിയിണയില്‍
അലിഞ്ഞു ചേരും നിമിഷം
ഉം ..ഉം..ഉം
കവിതകള്‍ വിടരും കരിമിഴിയിണയില്‍
അലിഞ്ഞു ചേരും നിമിഷം
ഹൃദയ വീണതന്‍ മൃദുലതന്ത്രിയില്‍
ശ്രുതിയിടുമായിരം ഗീതം

ഒരു സ്നേഹവാരിധി പോലെ
സുരഗാന മാധുരി പോലെ
വരുമോമലേ അനുരൂപകേ
അകതാരിലമൃതം തൂകീ
മഴവില്‍ച്ചിറകാല്‍ നീ
അറിയാതെയെന്നെത്തഴുകീ
അറിയാതെയെന്നെത്തഴുകീ

കനവുകള്‍ കരുതും ഒരു മണിയറയില്‍
വിരുന്നു പോരും ദിവസം
ഉം ..ഉം
കനവുകള്‍ കരുതും ഒരു മണിയറയില്‍
വിരുന്നു പോരും ദിവസം
സുകൃതവീഥിയില്‍ പുളകമാരിപോല്‍
പൂവിടുമാശകളാല്‍ ഞാന്‍

ഒരു സ്നേഹവാരിധി പോലെ
സുരഗാന മാധുരി പോലെ
വരുമോമലേ അനുരൂപകേ
അകതാരിലമൃതം തൂകി
മഴവില്‍ച്ചിറകാല്‍ നീ
അറിയാതെയെന്നെത്തഴുകീ
അറിയാതെയെന്നെത്തഴുകീ
അറിയാതെയെന്നെത്തഴുകീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru snehavaridhi