കുന്നത്തൊരു കുന്നിലുദിച്ചു

കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു
കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കൂണെല്ലാം കുമിളെല്ലാം കുടചൂടി പോകുന്നു
പുഴയായ പുഴയെല്ലാം കടൽ തേടി പോവുന്നു
പൂവായ പൂവെല്ലാം കായാകാൻ വിരിയുന്നു
കുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നു
കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു

വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊട
വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊട
കണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്
പെണ്ണുണ്ടോ വേളിയ്ക്ക്..
കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunnathoru kunniludichu