കരിമുകിലില്‍ ഇടറും

കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ
ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ
ഇതു നാരകീയ പ്രതിരൂപമോ
ജടഭൂമിയോ പറയൂ പറയൂ
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍

ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹം
വിജനമായ വിഷാദം വിങ്ങി നിന്നു വിമൂകം
സമയ ധമനികള്‍ ഉലയും നേരം
വിരഹ ജ്വാലകള്‍ ഉറയും യാമം
ചുടുനീര്‍ക്കണമായി മിഴിനീര്‍ക്കനലായി
നിറഗദ്ഗദമായി  നീ
ഓ ...

നീലയവനിക വീഴും കാലകണികയുടഞ്ഞു
ഹംസജാലമുലഞ്ഞു വന്യമൗനമുതിർന്നു
പ്രണയജലധികള്‍ ഉറയുംനേരം
ഹരിതഭംഗികള്‍ മറയും നേരം
ഒരു സാന്ത്വനമായിതുവഴി വരുമോ
കാനല്‍ജലരേഖയായി

ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ
ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ
ഇതു നാരകീയ പ്രതിരൂപമോ
ജടഭൂമിയോ പറയൂ പറയൂ
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ...
ചിതയെരിയും ഹൃദയങ്ങള്‍
മുഖപടമൂരുന്നൂ...
ഇതു നാരകീയ പ്രതിരൂപമോ...
ജടഭൂമിയോ...പറയൂ....പറയൂ....

കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karimukilil idarum

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം