അരിതിരിമുല്ലേ പൂവുണ്ടോ

അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരിയിൽ തേൻ കനിയുണ്ടോ (2)

അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ

വിറവാലൻ പൈങ്കിളിക്കൊരു
തിരുവമൃതേത്തൊരുക്കി വെച്ചു
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചു
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചു

കിളിയേ......
കിളിയേ കിളിയേ പാട്ടുണ്ടോ
അപ്പാട്ടിൽ തേൻ കനിയൂണ്ടോ
ആ കനി നിറയെ തേനുണ്ടോ
കദളിത്തേനുണ്ടോ (വിറവാലൻ..)

വിരുന്നൊരുക്കിയ കന്നിപ്പൂവിനു
തിരുവാഴ്ത്തും പാട്ടുമായ്
കൊട്ടും കുഴൽ വിളി മേളവുമായൊരു
പറ്റം കുയിലുകൾ വന്നൂ
ഒരു പറ്റം കുയിലുകൾ വന്നൂ  (വിറവാലൻ..)

അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ

പടർവാഴപ്പന്തലിലാരോ
നിറപറയിൽ  പൂക്കുല വെച്ചു
പൂവും പൊന്നും പുടവയുമായ്
പോരുവതാരോ
പുഴയോരത്തെ കാവല്‍പ്പുരയിൽ
കുളിരോലും പാതിരാവിൽ
ചങ്ങമ്പുഴയുടെയീരടി പാടും
പണ്ടത്തെ പ്രിയതോഴൻ
പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ..)
  (അരിതിരിമുല്ലേ..)

-----------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arithiri mulle poovundo

Additional Info

അനുബന്ധവർത്തമാനം