ചെന്താമരയേ വാ
ചെന്താമരയേ വാ
മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ
കുളിരിൻ മണിമഴയായ് (ചെന്താമര...)
ഹേയ് കണ്ണാടിക്കവിളിലൊരുമ്മ
പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം
പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ
മാടിയൊതുക്കും ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...)
നിന്മേനി വാകപ്പൂ തോൽക്കും
നിന്മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിൽ ചന്തം
നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ
ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chenthaamaraye Vaa